ഇന്ന് പവന് 53120 രൂപ
തിങ്കളാഴ്ച റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വര്‍ണവില 54000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53,120 രൂപയാണ്.
തിങ്കളാഴ്ച റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോര്‍വേ,അയര്‍ലന്‍ഡ്, സ്പെയിന് എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചത് സ്വര്‍ണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞു. വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.
more recommended stories
-
മിതമായ നിരക്കില്‍ ഉന്നത നിലവാരമുള്ള ഡ്രൈവിങ് പരിശീലനം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്കൂള്‍ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റേയും സോളാര്‍.
-
ഈ ലോകകപ്പ് ഇന്ത്യക്കുള്ളത്, രോഹിത് ശര്‍മ്മ കപ്പുയര്‍ത്തും; തറപ്പിച്ചുപറഞ്ഞ് പാക് മുന്‍താരം അക്തര്‍
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് 2024ല്‍.
-
ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികള്‍ക്ക് തൊഴിലവസരം; പ്രതിനിധി സംഘം കേരളത്തിലെത്തി, മന്ത്രിയുമായി കൂടികാഴ്ച നടത്തി
തിരുവനന്തപുരം: ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി.
-
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം; ‘കാര്‍സാപ്പ്’ പ്രവര്‍ത്തക സമിതി വിപുലീകരിച്ചു
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി.