ജില്ലാ സാഹിത്യോത്സവ് മുന്നൊരുക്കം പ്രൗഢമായി

 

ഉപ്പള: 31മത് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പൈവളികെ സജ്ജമാവുന്നു. ഈ വര്‍ഷത്തെ വേദിയൊരുങ്ങുന്ന ഉപ്പള സോണിന്റെ സംയുക്ത കണ്‍വെന്‍ഷന്‍ മുന്നൊരുക്കം പ്രൗഢമായി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ് സോണ്‍ പ്രാസ്ഥാനിക സംഗമം ബേക്കൂര്‍ താജുല്‍ ഉലമ മദ്രസയില്‍ വച്ച് നടന്നു. കേരള മുസ്ലിം ജമാത്തത്ത് സോണ്‍ പ്രസിഡന്റ് അലങ്കാര്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്. വൈ. എസ് ജില്ല സെക്രട്ടറി സിദ്ദീഖ് സഖാഫി ആവളം ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. എസ്. എഫ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് വിഷയാവതരണം നടത്തി. ബാദുഷ സഖാഫി, മുസ്തഫ മുസ്ലിയാര്‍, യുസുഫ് സഖാഫി കനിയാല, അബ്ദുല്‍ ലത്തീഫി ചിപ്പാര്‍, മൂസ സഖാഫി, കെ. എം. മുഹമ്മദ് ഹാജി, സിദ്ദീഖ് ലത്തീഫി ചിപ്പാര്‍ സംബന്ധിച്ചു.സ്വാദിഖ് ആവളം സ്വാഗതവും അസീസ് അട്ടഗോളി നന്ദിയും പറഞ്ഞു.

KCN

more recommended stories