മഴയെ നേരിടാന്‍ കേരളം സജ്ജം; 3953 ക്യാംപുകള്‍ക്ക് സ്ഥലം കണ്ടെത്തി: മന്ത്രി രാജന്‍

 

തിരുവനന്തപുരം, കനത്ത മഴയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രി കെ.രാജന്‍. രണ്ട് എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ടെന്നും ജൂണ്‍ മാസത്തില്‍ 7 ടീമുകള്‍ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു. 3953 ക്യാംപുകള്‍ തുടങ്ങാന്‍ സ്ഥലങ്ങള്‍ കണ്ടെത്തി. കേരളത്തിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമൂഹ മാധ്യമങ്ങില്‍ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂര്‍ത്തിയാക്കാന്‍ വലിയ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മണ്‍സൂണിന്റെ ആദ്യ പകുതിയില്‍ അതിതീവ്ര മഴയുണ്ടായാല്‍ കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. ശക്തമായ മഴയുണ്ടായാല്‍ വെള്ളം ഒഴുകി പോകുന്നതിനു തടസമുണ്ടാകും. തൃശൂരിലെ വെള്ളക്കെട്ടിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

”വേനല്‍ മഴയില്‍ 11 മരണം റിപ്പോര്‍ട്ട് ചെയ്തു. മേയ് 31ന് മണ്‍സൂണ്‍ കേരളത്തിലെത്തും. 9 സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 274.7മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ തിരുവനന്തപുരത്താണ്; 378.8 മില്ലിമീറ്റര്‍. ഏറ്റവും കുറവ് വയനാട്ടിലാണ്. 271.മില്ലിമീറ്റര്‍.” മന്ത്രി രാജന്‍ വിശദീകരിച്ചു

KCN

more recommended stories