കാസര്‍കോട് @40 നാല്‍പത് വൃക്ഷത്തൈകള്‍ നട്ടു; ജില്ലാകളക്ടര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

 

എല്ലാ വകുപ്പുകളുടെയും വിവിധ ക്ഷേമ സേവന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് കൃത്യമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി എല്ലാ ജീവനക്കാരും പ്രയത്നിക്കണമെന്നും ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷിക ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. കാസര്‍കോട് ജില്ല രൂപീകരിച്ച് നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും കാസര്‍കോട് ജില്ലക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ കുറവാണ്. ഇതുപോലെ നിരവധി പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്. സര്‍ക്കാര്‍സേവനം എല്ലാവരിലും എത്തുമെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, സാമൂഹിക വനവല്‍ക്കരണ വിഭാഗം അസി.സ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ.ഷജ്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, നെഹ്റു യുവകേന്ദ്ര ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.അഖില്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ നാല്‍പത് വൃക്ഷത്തൈകള്‍ നട്ട് ജില്ലയുടെ നാല്പതാം വാര്‍ഷികം ആഘോഷിച്ചു.

KCN