കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്
കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന് സഞ്ജയ് കൃഷ്ണ(14) ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.
കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരി: ശ്രീഷ.
more recommended stories
-
നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐക്യകണ്ഠേനെ.
-
എരിയാല്‍ വാര്‍ഡ് കോട്ടവളപ്പ് പ്രിയ പ്രസ് പരിസരത്ത് സ്ഥാപിച്ച നാലാം ഘട്ട മിനിമാസ്റ്റ് ലൈറ്റ് ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
-
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..
-
സി.യു.കെ. പ്രൊഫസര്‍ക്ക് ഫുള്‍ബ്രൈറ്റ് നെഹ്റു ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്ട്രേറ്റഴ്സ് സെമിനാര്‍ അവാര്‍ഡ്
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ പ്രൊഫസര്‍ക്ക്.