വീഴ്ചയില്‍ തന്നെ തുടര്‍ന്ന് സ്വര്‍ണവില

 

രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില.

ഇന്ന് പവന് 53120 രൂപ

മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപയാണ് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,120 രൂപയാണ്.

യു എസ് ഫെഡ് റിസര്‍വ് പലിശ ഉയര്‍ത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വര്‍ണ നിക്ഷേപം കുറഞ്ഞിരുന്നു. തിങ്കളാഴ്ച റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോര്‍വേ,അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചത് സ്വര്‍ണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞു. വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.

KCN

more recommended stories