ജില്ലാ തല ക്വിസ് മത്സരം @81 ബോവിക്കാനത്ത് സംഘടിപ്പിച്ചു

 

കാസര്‍ഗോഡ്:ജില്ലാ ക്വിസ് അസോസിയേഷന്റേയും,ബോവിക്കാനം സ്‌കൂള്‍ ഓഫ് കാല്‍ക്കുലസിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എണ്‍പത്തി ഒന്നാമത് ജില്ലാ തല ക്വിസ് മത്സരം ബോവിക്കാനം സ്‌ക്കൂള്‍ ഓഫ് കാല്‍ക്കുലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി എല്‍.പി,യു.പി,
ഹൈസ്‌കൂള്‍,ജനറല്‍ വിഭാഗങ്ങള്‍ക്കായി നടത്തിയ മത്സരം ദിലീപ്.വി.കെ.പൊയ്‌നാച്ചി നിയന്ത്രിച്ചു. സ്‌ക്കൂള്‍ ഓഫ് കാല്‍ക്കുലസ് സി.ഇ.ഒ അബ്ദുള്‍ റഹ്‌മാന്‍ ഉപഹാര സമര്‍പ്പണം നടത്തി.ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്റര്‍,സെക്രട്ടറി വി.തമ്പാന്‍ മാസ്റ്റര്‍,പത്മനാഭന്‍ കാടകം,ഹരികൃഷ്ണന്‍ മാസ്റ്റര്‍,അനില്‍ മാസ്റ്റര്‍,വിശാലാക്ഷന്‍, അസ്‌ക്കര്‍,അമാനുദ്ദീന്‍,ക്വിസ് അസോസിയേഷന്‍ കോ-ഓഡിനേറ്റര്‍ കെ.വിജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories