സ്റ്റുഡന്റ് പോലീസ് ജൂനിയര്‍ ബാച്ച് കാഡെറ്റ് സെലക്ഷന്‍ ആരംഭിച്ചു

 

പുതിയ അദ്ധ്യായന വര്‍ഷം ആരംഭിച്ചതോടെ 2024-25 ബാച്ചിലേക്കുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജൂനിയര്‍ ബാച്ചിലേക്കുള്ള സെലക്ഷന്‍ നടപടികള്‍ ആരംഭിച്ചു. എട്ടാം ക്ലാസ്സിലുള്ള കുട്ടികളെയാണ് ജൂനിയര്‍ ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നത്. ജില്ലയില്‍ 43 സ്‌കൂളുകളിലാണ് എസ്.പി.സി പ്രോജക്ട് നിലവിലുള്ളത്. ഇതില്‍ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളും രണ്ട് സ്‌കൂളുകള്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ എട്ടാം തരത്തില്‍ 35 വിദ്യാര്‍ത്ഥികളാണുള്ളത്. അവരെല്ലാം എസ്.പി.സി കാഡെറ്റുകളാണ്. മറ്റ് സ്‌കൂളുകളില്‍ പ്രവേശന പരീക്ഷയുടെയും കായിക ക്ഷമത പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. നൂറില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷകരായി വന്ന സ്‌കൂളുകളില്‍ ആദ്യം പ്രാഥമിക പരീക്ഷയും അതില്‍ വിജയികളായ കുട്ടികള്‍ക്ക് മുഖ്യപരീക്ഷയും നടത്തിയാണ് താല്‍ക്കാലിക റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. താല്‍ക്കാലിക റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കായികക്ഷമതാ പരീക്ഷയാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍ മൂലയില്‍ നടന്ന കായികക്ഷമതാ പരീക്ഷയ്ക്ക് എസ് പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി തമ്പാന്‍, വിദ്യാനഗര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ വിജയന്‍ മേലത്ത്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഇല്യാസ് മാസ്റ്റര്‍, സിന്ധു ടീച്ചര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, പ്രസീത, എസ് പി സി പ്രോജക്ട് അസിസ്റ്റന്റ് കെ.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories