കണ്ണൂര്‍ ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്, സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

 

ചാലക്കര: കണ്ണൂര്‍ ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. റെയിന്‍ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുണ്‍ അറസ്റ്റിലായി. എറിഞ്ഞത് സ്റ്റീല്‍ ബോംബെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. വീടിന് കേടുപാടുകളുണ്ടായി. പ്രദേശത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഈ കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

KCN

more recommended stories