ലഹരി ബോധവല്‍ക്കരണം,മൊഗ്രാല്‍പുത്തൂര്‍ പിടിഎ ആന്‍ഡ് സി എം സി അംഗങ്ങള്‍ കടകളില്‍ സന്ദര്‍ശനം നടത്തി

 

ജി എച്ച് എസ് എസ് മൊഗ്രാല്‍പുത്തൂര്‍ സ്‌കൂള്‍ പരിധിയിലെ കടകളില്‍ സ്‌കൂള്‍ ലഹരി ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍ പിടിഎ ആന്‍ഡ് സി എം സി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റും മറ്റു ലഹരി പദാര്‍ത്ഥങ്ങളും യാതൊരു കാരണവശാലും ഇത്തരം കടകളില്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും അത് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചാലുള്ള അപകടങ്ങളും കടക്കാരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.സ്‌കൂള്‍ പരിധിയിലെ 100 മീറ്ററിനുള്ളില്‍ യാതൊരു കാരണവശാലും ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന കാര്യവും സൂചിപ്പിച്ചു.സ്‌കൂള്‍ കോമ്പൗണ്ടില്‍ ഈയിടെയായി സിഗരറ്റിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും പാക്കറ്റ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ ബോധവല്‍ക്കരണമായി ഇത്തരം സന്ദര്‍ശനം നടത്തിയത്.വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റും മറ്റു ലഹരിപദാര്‍ത്ഥങ്ങളും നല്‍കിയാല്‍ ഉള്ള ഭവിഷത്തിന് കുറിച്ച് കടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എല്ലാവരും ഇതിനോട് പൂര്‍ണ്ണമായി സഹകരിച്ചു.
ലഹരി നമ്മുടെ മക്കളെന്ന കാര്‍ന്നു തിന്നുന്ന ഒരു സമൂഹ വിപത്താണ്.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി സപ്ലൈ ചെയ്യുന്ന ടീമുകള്‍ ഇന്ന് നാട്ടില്‍ സുലഭമാണ്.സംശയാസ്പദമായി ആരെയെങ്കിലും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ തന്നെ അധ്യാപകരുമായോ പിടിഎ അധികൃതരയോ അറിയിക്കേണ്ടതാണ്.അത്തരക്കാര്‍ക്ക് എതിരെ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
ലഹരിക്കെതിരെ എല്ലാവരുടെയും കൂട്ടായ പ്രയത്‌നം അത്യാവശ്യമാണ്.നമ്മുടെ മക്കളുടെ ഭാവി മുന്നില്‍കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ നല്‍കുന്നവരെ കര്‍ശനമായി ചോദ്യം ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

KCN

more recommended stories