കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലേക്കും സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കും പ്രവേശനം ലഭിച്ച കുട്ടികള്‍ക്കൊപ്പം മനോജ് പള്ളിക്കര

 
നീലേശ്വരം : കഴിഞ്ഞ എട്ടു വര്‍ഷമായി സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കും നടക്കുന്ന സെലക്ഷന്‍ ട്രെയലില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സൗജന്യ കായിക ക്ഷമത നല്‍കിവരുകയാണ് മനോജ് പള്ളിക്കര

2024ല്‍ ജനുവരിയില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന സെലക്ഷന്‍ ട്രെയലില്‍ പങ്കെടുത്ത 5 കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ എഴും എട്ടും ക്‌ളാസിലേക്ക് പ്രവേശനം ലഭിച്ചു,
തിരുവനന്തപുരം ജി വി രാജാസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വച്ച് നടന്ന അസെസ്‌മെന്റ് ക്യാമ്പിലേക്ക് അഞ്ച് കുട്ടികളെ തെരഞ്ഞെടുക്കപ്പെട്ടു

കുട്ടികളെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ ട്രയല്‍ രീതി ഉയരം, തൂക്കം, കൂടാതെ എട്ടോളം കായിക ഇനങ്ങള്‍ ആണ് ഉള്ളത്. എട്ട് കായിക ക്ഷമത ഇനങ്ങള്‍ പാസാകുന്നതിനു വേണ്ടി കുട്ടികള്‍ക്ക് സൗജന്യ കായികപരിശീലനം 15 ദിവസം നല്‍കും,

തിരഞ്ഞെടുക്കപ്പെട്ട 5 പേരും 70 ശതമാനം മാര്‍ക്കോടെ യാണ് .ഈ നേട്ടം കൈവരിച്ച് ഹോസ്റ്റലില്‍ പഠിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് ‘ 18 ഓളം കായിക ഇനങ്ങളില്‍ ആണ് വര്‍ഷം തോറും ജനുവരി മാസം ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നും 500ല്‍ പരം കുട്ടികള്‍ സെലക്ഷന്‍ ട്രയിലില്‍ പങ്കെടുക്കുന്നുണ്ട് ‘ഫുട്‌ബോള്‍ കായിക ഇനത്തില്‍ ആണ് കുടുതല്‍ കുട്ടികള്‍ സെലക്ഷനില്‍ ഇറങ്ങുന്നത്.14 ജില്ലകള്‍ക്ക് വേണ്ടി നാലുമേഖലകളിലായാണ് കേന്ദ്രികൃത സെലക്ഷന്‍

കാലിച്ചാനടുക്കം സാഞ്ചോ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മീ വല്‍ സജോ വോളിബോളിലും നെറ്റ് ബോളിലും , ആയംമ്പാറ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ജനീസ് മോന്‍ റെസ്ലിങ്ങിലും, കുമ്പള പള്ളി എ യു.പി സ്‌കൂളിലെ ആല്‍ബേന്‍ ഡൊമിനിക് അത്ലറ്റിക്‌സിലും മടിക്കൈ ഗവണ്‍മെന്റ് സ്‌കൂളിലെ ശ്രീഹരി എവി. റെസ്ലിങ്ങിലും കുറ്റിക്കോല്‍ ഏ യു പി സ്‌കൂളിലെ ശ്രീദേവ് കെ ഹാന്‍ഡ് ബോള്‍ എന്നി ഇനങ്ങളിലാണ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ കേരളത്തിലെ കൊല്ലം. കണ്ണൂര്‍.പത്തനംതിട്ട. തൃശുര്‍ ,വയനാട് ,തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ പ്രവേശനം നേടിക്കഴിഞ്ഞു ,

തിരുവനന്തപുരം ജി.വി രാജാ
സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന അസ്സസ്‌മെന്റ് ക്യാമ്പില്‍ പൊട്ടോ തുരുത്തിയിലെ അമര്‍നാഥ്. ചാത്തമത്തെ അര്‍ജ്ജുന്‍ എവി.കുട്ടമത്തെ നന്ദികേശഷ്, മടിക്കൈ ശ്രീഹരി എ.വി. എന്നിവര്‍ പങ്കെടുത്തു. രണ്ടു പേര്‍ തിരഞ്ഞെടുക്കപ്പെട്ടു,

എട്ടുവര്‍ഷത്തിനിടയില്‍ 27 കുട്ടികള്‍ക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളിലേക്കും
സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കും പ്രവേശനം നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ഒരു പ്രതിഫലം പോലും വാങ്ങാതെയാണ് കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്നത് ‘

ഇതിന് പുറമെ കേരള ഗവണ്‍മെന്റ് പി എസ് സി പരീക്ഷ എഴുതി വിവിധ ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ട ഉഗ്യോഗാര്‍ത്ഥികള്‍ക് 2008 മുതല്‍ കായിക പരീശീലനം നല്‍കി വരുന്നു, കായിക ക്ഷമത പാസായവര്‍ ആര്‍മി .റെയില്‍വേ പോലിസ്, കേരള പോലീസ്. വുമണ്‍ എക്‌സൈസ്.മെന്‍ എക്‌സൈസ്.എസ്.ഐ .മെന്‍ ആന്‍ഡ് വുമണ്‍ പോലിസ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫയര്‍മാന്‍ എന്നീ വകുപ്പുകളിലായി 200 ഓളം പേര്‍ ജോലി ചെയ്തുവരുന്നുണ്ട് ‘
ചെറുപ്പം മുതലേ കായിക മല്‍സരങ്ങളില്‍ പങ്കെടുത്തു നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ജില്ലാ, സംസ്ഥാന .നാഷണല്‍ മല്‍സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.കാസര്‍ഗോഡ് ജില്ലയില്‍ റഗ്ബി, ടെന്നീസ് വോളിബോള്‍.യോങ്ങ് മുഡോ എന്നീ കായിക ഇനങ്ങള്‍ ജില്ലയില്‍ പരിചയപെടുത്തി. ഈ മൂന്ന് കായിക ഇനങ്ങളില്‍ നാഷണല്‍ കളിച്ച 25 ഓളം പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉണ്ട്. നിലവില്‍ കാസര്‍ഗോഡ് ബിആര്‍സി യില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നു

KCN

more recommended stories