ബലിപെരുന്നാള്‍ ആഘോഷിച്ചു

മഞ്ചേശ്വരം: പ്രവാചകനായ ഇബ്രാഹിം നബി പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പനയില്‍ ബലിനല്‍കാന്‍ തീരുമാനിച്ചതിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഇസ്ലാം വിശ്വാസികള്‍ മഞ്ചേശ്വരം താലൂക്കാകെ ബലിപെരുന്നാള്‍ ആഘോഷിച്ചു.

ഞായറാഴ്ച പുലര്‍ച്ചെമുതല്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ പ്രാര്‍ഥനകള്‍ക്കായി വന്‍തിരക്കനുഭവപ്പെട്ടു. ത്യാഗവും സഹനവും മാനവികതയും ജീവിതത്തില്‍ പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യമോര്‍മിപ്പിച്ചുകൊണ്ട് ഇമാമുമാര്‍ ഖുതുബ നടത്തി.
ഒരാളുടെയും രക്തം ചിന്താതെയും സമ്പത്ത് കവരാതെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെയും ജീവിതം മാനവികതയിലൂടെ മുന്നോട്ടുകൊണ്ടുപോകണമെന്ന് മലയാളം ഉള്‍പ്പെടെ വിവിധഭാഷകളില്‍ യില്‍ ഇമാമുമാര്‍ ഖുതുബ നടത്തി.

ഉദ്യാവരം ജുമാ മസ്ജിദില്‍ നടന്ന ഈദ് നമസ്‌കാരത്തിന് മസ്ജിദ് ഖതീബ് അബ്ദുള്‍ കരീം ദാരിമി നേതൃത്വം നല്‍കി. അതേപോലെ കുഞ്ചത്തൂര്‍ മസ്ജിദ് നൂര്‍ സലഫി മസ്ജിദില്‍ അബ്ദുല്‍ ഖുദ്ധൂസ്, ദാരുസ്സലാം സലഫി ജുമാ മസ്ജിദില്‍ മുഹമ്മദ് അലി സലഫി, കുഞ്ചത്തൂര്‍ ജുമാ മസ്ജിദില്‍ ഹാഷിര്‍ ഹാമിദി, പൊസോട്ടു ജുമാ മസ്ജിദില്‍ ഷബീര്‍ ഫൈസി, ഉപ്പള ബദ്രിയ ജുമാ മസ്ജിദില്‍ ഇബ്രാഹിം ഹനീഫി എന്നിവര്‍ നേതൃത്വം നല്‍കി.

 

KCN

more recommended stories