ഒമാന്‍ മുസാണ്ടം തീരത്ത് ഈദ് ആഘോഷമാക്കി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്തിന്റെ ചെങ്കിളിയന്‍ പെരുമ സീസണ്‍-2

 

ഷാര്‍ജ :ബലിപെരുന്നാളിനോടനുബന്ധിച്ച് ഇത്തിരി നേരം ഒത്തിരി കാര്യം, കളിച്ചും ചിരിച്ചും വിനോദയാത്രയിലൂടെ കൂടാന്‍ ഒരു ദിനം, എന്ന പ്രമേയത്തില്‍ ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചെങ്കളീയന്‍ പെരുമ 2024, സീസണ്‍ 2 ഒമാനിലെ മുസാണ്ടം തീരത്ത്, സ്വിമ്മിങ്ങും സ്പീഡ് ബോട്ട് റൈഡിങ്ങും ബനാന റൈഡിങ്ങും ഫിഷിങ്ങും കൊണ്ട് ആവേശമായി മാറി.

പ്രസിഡന്റ് എംഎസ് ശരീഫ് പൈക്കയുടെ അധ്യക്ഷതയില്‍ ജില്ല വൈസ് പ്രസിഡന്റ് മാഹിന്‍ ബാത്തിഷ പൊവ്വല്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു, മണ്ഡലം പ്രസിഡണ്ട് മഹമൂദ് എരിയാല്‍ ആശംസകള്‍ നേര്‍ന്നു.
ഉല്ലാസ യാത്രയ്ക്ക് മാറ്റുകൂട്ടി ക്വിസ്മത്സരവും വിവിധ കലാപരിപാടികളും വനിത സംഗമവും നടന്നു, പഞ്ചായത്ത് കെഎംസിസി സെക്രട്ടറി കാദര്‍ അര്‍ക്ക മാസ്റ്ററായ വിജ്ഞാനവും കുസൃതിയും നിറഞ്ഞ ക്വിസ്മത്സരത്തില്‍ യൂസഫ് അര്‍ളടുക, നൗഷാദ് കുഞ്ഞിക്കാനം സമ്മാനങ്ങള്‍ വാരിക്കൂട്ടി , വിവിധ കലാപരിപാടികള്‍ക് ജില്ലാ ഭാരവാഹികളായ മാഹിന്‍ ബാത്തിഷ, ശരീഫ് പൈക്ക, ഷാഫി കുന്നില്‍ നേതൃത്വം നല്‍കി, പരിപാടിയില്‍ മികച്ചതും ചിരി പടര്‍ത്തിയതും കാസര്‍ഗോഡ് കല്യാണങ്ങളിലെ പുതിയാപ്പിളനെ അറക്കാക്കല്‍ തന്നെയാണ്, ഒപ്പം മാപ്പിളപ്പാട്ടും ഒപ്പനയും കൈമുട്ടി പാട്ടും മികച്ചതാക്കാന്‍ പഞ്ചായത്ത് ഭാരവാഹികളായ, എംഎസ് ശരീഫ്, ജമാല്‍ കാസി, ഹാരിസ് ബേവിഞ്ച, നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാര്‍ജ, യൂസഫ് അര്‍ളടുക, സിഎം സലീം 4വേ മൈല്‍, ഇക്ബാല്‍ ബേവിഞ്ച തുടങ്ങിയവര്‍ നേതൃത്വം നല്‍കി, യാത്രയ്ക്ക് മാറ്റുകൂട്ടിയ വനിതാ സംഗമത്തില്‍ പഞ്ചായത്തിന് കീഴില്‍ വനിതാ വിംഗ് രൂപീകരണത്തിന് ആവശ്യമുയര്‍ന്നു.

യാത്രയില്‍ സംബന്ധിച്ച ജില്ലാ വൈസ് പ്രസിഡന്റ് മാഹിന്‍ ബാത്തിഷ, മണ്ഡലം പ്രസിഡന്റ് മഹമൂദ് ഏരിയാല്‍, എന്നിവര്‍ക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം നല്‍കി, യാത്രയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും സ്‌നേഹസമ്മാനവും നല്‍കുകയുണ്ടായി.
യാത്രയുടെ പ്രചരണാര്‍ത്ഥം നടത്തിയ ഐ ഫോണ്‍ 15 പ്രോ മാക്‌സ് ലക്കി ഡ്രോയുടെ നറുക്കെടുപ്പിലെ വിജയികളെ ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക പ്രഖ്യാപിച്ചു.

വിനോദ യാത്രയില്‍ സംബന്ധിച്ചവര്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു, ഓര്‍ഗനയിസ്സിഗ് സെക്രട്ടറി, കരീം ചെങ്കള കോഡിനേറ്റരായ യാത്ര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, ജമാല്‍ ഖാസി സ്വാഗതവും ട്രഷറര്‍ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

KCN

more recommended stories