![](http://kasaragodchannel.com/wp-content/uploads/2024/06/9-copy-35.jpg)
![](http://kasaragodchannel.com/wp-content/uploads/2024/06/9-copy-35.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
കാസര്‍കോട് :ചികിത്സ തേടി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പോലീസും ആശുപത്രി ജീവനക്കാരും തുണയായി. നെഞ്ച് വേദനയും ചര്ദ്ധിയും അനുഭവപ്പെട്ട രോഗിയായ പിതാവിനെയും കൊണ്ട് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മകള്‍ പോലീസ് സ്റ്റേഷനിലെത്തി. പോലീസിനെ സമീപ്പിച്ചാല്‍ ഭക്ഷണവും ചികിത്സയും ലഭിക്കുമെന്ന ഉപ്പയുടെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് മകള്‍ പോലീസിനെ സമീപിക്കുന്നത്. ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായ ഫിലിപ്പ് തോമസ് ജനറല്‍ ആശുപത്രി ജീവനക്കാരുമായി ബന്ധപ്പെട്ട് അവരെ ആശുപത്രിയിലേക്ക് അയച്ചു. ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയെങ്കിലും തിരിച്ചുപോകാതെ അവര്‍ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടത്തില്‍ കുറെ സമയം ഇരുന്നു.ഇതിനിടയിലാണ് തങ്ങള്‍ രാവിലെ മുതല്‍ ഭക്ഷണമൊന്നും കഴിച്ചില്ലെന്നും തുടന്നുള്ള ദിവസങ്ങളില്‍ കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളൊന്നുമില്ലെന്നും മകള്‍ പറയുന്നത്.കുമ്പള ഭാഗത്താണ് വീടെന്നും സഹായിക്കാനാരുമില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു. കാന്റീനില്‍ നിന്നും ഭക്ഷണവും ജീവനക്കാരുടെ സഹായത്തോടെയുള്ള ഭക്ഷ്യ കിറ്റും നല്‍കിയാണ് തിരിച്ചയച്ചത്. ഹെഡ് നഴ്സ് അന്‍സമ്മ, സാമൂഹ്യ പ്രവര്ത്തകന് മാഹിന്‍ കുന്നില്‍, ജനമൈത്രി പോലീസ് ക്യപേഷ്, ആശുപത്രി സെക്കൂരിറ്റി ജീവനക്കാരായ ശ്രീധരന്, നാരായണന് സംബന്ധിച്ചു.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
വാഹനം അപകടം;കാര്യങ്ങള്‍ അന്വേഷിച്ച എല്ലാവര്ക്കും നന്ദി : വിഡി സതീശന്
കണ്ണൂരില്‍ നിന്ന് കാസര്കോഡെയ്ക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കല്‍.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് 23ന് അവതരിപ്പിക്കും
ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതു.
കേരളത്തില്‍ 3 പനി മരണം കൂടി, 24 മണിക്കൂറില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 42 പേര്‍ക്ക് എച്ച് 1 എന്‍ 1
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷം..
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവരാവകാശ കമ്മീഷന് ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണമറിയിച്ച് സാംസ്കാരിക.