ലയണ്‍സ് ക്ലബ്ബ് ചെര്‍ക്കളയുടെ സേവന – കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു

 

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ചെര്‍ക്കളയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സേവന – കാരുണ്യ – ക്ഷേമ – ബോധവല്‍ക്കരണ പരിപാടികള്‍ മാതൃകയാകുന്നു. ലയണ്‍സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.ഡയാലിസ് രോഗികള്‍ക്ക് ഭക്ഷണം നല്‍കി. ഡോ അബ്ദുല്‍ സത്താറിനെ ആദരിച്ചു. ഡയാലിസ് രോഗികള്‍ക്കുള്ള ഭക്ഷണം പ്രസിഡണ്ട് മാര്‍ക്ക് മുഹമ്മദ് കുഞ്ഞിയില്‍ നിന്നും ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹ്‌മ്മദ് ഏറ്റുവാങ്ങി.നഴ്‌സിംഗ് സുപ്രണ്ട് ഉഷ, ഹെഡ് നഴ്‌സ് സുനിതാംബിക,സെക്രട്ടറി എം ടി അബ്ദുല്‍ സത്താര്‍, ട്രഷറര്‍ വാഷിദ് ഉസ്മാനിയ, മൊയ്തീന്‍ കുഞ്ഞി ചാപ്പാടി, സജ്ജാദ്, ഷെരീഫ്, സമീര്‍ അറഫ, കബീര്‍, സാജിത, മാഹിന്‍ കുന്നില്‍, മിഥുന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories