ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി, വന്‍ പിഴ വീട്ടിലെത്തും, ഉടന്‍ നടപ്പിലാക്കും

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

എംവിഡി ഓഫീസ് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യരുത്

ഉദ്യോഗസ്ഥന്‍മാരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പണം തന്നാല്‍ വാങ്ങരുത്. നിങ്ങളുടെ പിന്നില്‍ ഏജന്റുമാരുണ്ട്. നിങ്ങളെ അവരാകും കൈകാര്യം ചെയ്യുക. നമ്മുടെ ഓഫീസുകള്‍ വെളിയില്‍ നിന്നുള്ളവരല്ല കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഏജന്റ് മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ കയറി കമ്പ്യൂട്ടറില്‍ പാസ്വേര്‍ഡ് അടിച്ച് കയറുകയാണ്. കടുത്ത കുറ്റകൃത്യമാണ്. പാസ്വേഡ് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും.

പക്ഷെ നിങ്ങള്‍ ആലോചിക്കേണ്ടത് ഓഫീസില്‍ അനാവശ്യമായ ആളുകളെ കയറ്റരുത്. പുതിയ മന്ത്രി വന്നോപ്പോള്‍ ആരും ഓഫീസില്‍ കയറ്റരുതെന്ന് നിര്‍ദേശം നല്‍കി എന്നായിരിക്കും. എന്നാല്‍ ആര്‍ക്കും ആര്‍ടിഒയെയോ ജോയിന്റ് ആര്‍ടിഒയോ കാണാം. പക്ഷെ സെക്ഷനില്‍ കയറരുത്. ഓഫീസിലെ പലരുടെയും ഫയലുകള്‍ ഒളിച്ചുവയ്ക്കുക, ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നീങ്ങരുത്. ഫയലുകളും അന്വേഷണങ്ങളും റിസപ്ഷനില്‍ ബന്ധപ്പെട്ട് മാത്രം കൈകാര്യം ചെയ്യുക.
നിയമലംഘന പരിശോധന ജനങ്ങളിലേക്കും

മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെ പൊലീസും എംവിഡി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ തെറ്റുകള്‍, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും. തെറ്റ് ചെയ്ത ആള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയുന്ന സംവിധാനം വരുന്നുണ്ട്. ഫ്രീയായി ലഭിക്കുന്ന ആപ്പ് വാട്‌സാപ്പ് പോലെ ഉപയോഗിച്ച് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാം. നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോ പരിശോധിച്ച് എംവിഡി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും.

നോ പാര്‍ക്കിങ്ങിലെ പാര്‍ക്കിങ്, ലൈന്‍ ട്രാഫിക് തെറ്റിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ വീഡിയോ വഴി ലഭിച്ചാല്‍ നടപടി ഉണ്ടാകും. വലിയ പിഴ വീട്ടിലെത്തും. വലിയ ലോറികള്‍ വലതുവശത്തുകൂടെ മാത്രം പോകുന്നത് കാണാറുണ്ട്. ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ വേഗത്തില്‍ പോകാവുന്ന കാര്‍ അടക്കമുള്ള വാഹനങ്ങളെ നിര്‍ബിന്ധിതരാക്കുകായണ്. ഇത്തരം ലൈന്‍ തെറ്റിക്കലും ബസിന്റെ മത്സരയോട്ടവും അടക്കമുള്ള എല്ലാം നിയമലംഘനങ്ങളും വീഡിയോ ലഭിച്ചാല്‍ നടപടിയുണ്ടാകും. ഫൈനടച്ചും ബോധവല്‍ക്കരണം നടത്തിയും കാര്യമില്ലാത്ത അവസ്ഥയാണ്. ഈ ആപ്പ് വരുന്നതോടുകൂടി സൈഡ് തരാതിരിക്കുന്ന ഇത്തരം വലിയ വാഹനങ്ങളുടെ വീഡിയോ ലഭിച്ചാല്‍, വലിയ പിഴയിടും. ഇത്തരം നിയമലംഘനങ്ങള്‍ അവസാനിപ്പിച്ചേ പറ്റൂ. അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ അപകടങ്ങളുണ്ടാക്കും. ഇതും തടയും. മദ്യപിച്ച് വാഹനമോടിക്കരുത്. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ അത് കണ്ടെത്താനുള്ള മെഷീന്‍ എംവിഡി വാങ്ങുന്നുണ്ട്. ഇതും ശക്തമായ പരിശോധനയില്‍ ഉള്‍പ്പെടുത്തും എന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

KCN

more recommended stories