മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന്റെ ചരിത്ര വിജയം, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സ്‌നേഹ സമ്മാനം

മൊഗ്രാല്‍ പുത്തൂര്‍ : എസ് എല്‍ എല്‍ സി പരീക്ഷയില്‍ ചരിത്ര വിജയം നേടിയ ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂരിന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ അനുമോദനം.2000 എസ് എസ് എല്‍ സി ബാച്ചായ 10 സി കൂട്ടായ്മയാണ് അനുമോദനവുമായി എത്തിയത്.
25 മുഴുവന്‍ എ ഫ്‌ലസോടെ 100 ശതമാനം വിജയമാണ് സ്‌കൂള്‍ നേടിയത്.ചരിത്ര വിജയത്തിന്റെ നേട്ടത്തിനായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. അന്‍വര്‍ കടവത്ത് സ്‌നേഹ സമ്മാനം സി ടി ബീനക്ക് കൈമാറി.പി ടി എ പ്രസിഡണ്ട് നെഹ്‌റു കടവത്ത്, എസ് എം സി വൈ ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍, പി ടി എ വൈ പ്രസിഡണ്ട് കാദര്‍ കടവത്ത്, ഫൗസിയ, സ്റ്റാഫ് സെക്രട്ടറി അലി അക്ബര്‍, അധ്യാപകരായ രാഘവന്‍, ജനാര്‍ദ്ധനന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഉപ്പി കല്ലങ്കൈ, അസ്‌ക്കര്‍ പടിഞ്ഞാര്‍, നവാസ് പടിഞ്ഞാര്‍, മുനീര്‍ അക്കരക്കുന്ന് സംബന്ധിച്ചു.

KCN

more recommended stories