ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ശില്പശാല സംഘടിപ്പിച്ചു

കാസര്‍കോഡ്: ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ലീഗ്ജനപ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ട് ശില്പശാല സംഘടിപ്പിച്ചു കാസര്‍കോഡ് മുന്‍സിപ്പല്‍ വനിതാ ഭവനില്‍ നടന്ന പരിപാടി ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് ജില്ലാ പ്രസിഡണ്ട് വി കെ ബാവ അധ്യക്ഷനായി ജനറല്‍ സെക്രട്ടറി മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി. അഹമ്മദലി ഉല്‍ഘാടനം ചെയ്തു, എല്‍ . ജി. എം.എല്‍. സംസ്ഥാന പ്രസിഡണ്ട് ഇസ്മായില്‍ മാസ്റ്റര്‍ മുഖ്യ അഥിതിയായി, പൂക്കോട്ടൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡണ്ടും, കില ഫാക്യല്‍റ്റിയുമായ സുമച്ച ടീച്ചര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. അധികാരവികേന്ദ്രീ കരണത്തോടെ ഗ്രാമപഞ്ചായത്തുകള്‍ ഒരു മിനി സര്‍ക്കാരായി മാറിയതില്‍ ഈ നിയമം കൊണ്ട് വന്നതില്‍ അന്ന് തദ്ദേശ വകുപ്പ് മന്ത്രി എന്ന നിലയില്‍ശക്ത്തമായ ഇടപെടലുകള്‍ഇടപെടലുകള്‍ നടത്തിയതില്‍ താന്‍ അഭിമാനം കൊള്ളുന്നതായി ഉല്‍ഘാടന്‍ സി.ടി. അഹമ്മദലി പറഞ്ഞു , ജൂലൈ 20 ന് എല്‍.ജി. എല്‍.എല്‍ ജില്ലാ കമ്മിറ്റി നടത്തുന്ന കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും , ഇതിന്റെ പ്രചരണാര്‍ത്ഥം ജൂലൈ 10- ന് പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ നടത്തുന്ന ഒപ്പമതില്‍ എന്നീ പരിപാടികള്‍ വന്‍ വിജയമാക്കാന് ശില്‍പശാലയില്‍ തീരുമാനമായി, പരിപാടിയില്‍ കാസറകോഡ് മണ്ഡലം മുസ്ലീംലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്,എല്‍.ജി.എം.എല്‍ സംസ്ഥാന സെക്രട്ടറി സുഫൈജ അബൂബകര്‍ , എല്‍.ജി.എം. എല്‍ ജില്ലാ ട്രഷര്‍ അഷറഫ്കര്‍ള, മുന്‍സിപ്പല്‍ മുസ്ലിലീഗ് ജന:സെക്രട്ടറി ഹമീദ് ബെദിര , നഗരസഭാ ചെയ്മാന്‍ അബ്ബാസ് ബീഗം, എല്‍.ജി.എം.എല്‍ ജില്ലാ ഭാരവാഹികളായ ,ബദ്‌റുല്‍ മുനീര്‍,കെ.കെ. ജാഫര്‍,കലാഭവന്‍ രാജു, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ, വിവിധ മണ്ഡലം ഭാരവാഹികളായ ഹമീദ് പോസള്ളിഗെ, റഹ്‌മാന്‍ അരിക്കാടി ,സി.കെ. ഇര്‍ഷാദ് അജാനൂര്‍ , ഷംസുദ്ദീന്‍ തെക്കില്‍, കാസറകോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ് സൈമ , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറയുസുഫ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ഷംസീദ ഫിറോസ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories