ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ നൂറ്റി ആറാം ജന്മദിനത്തില്‍ നടന്ന അനുസ്മരണ പരിപാടി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ഈ സംസ്ഥാനത്തിൻറെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിന് ഉലച്ചിൽ ഉണ്ടാക്കും എന്ന് തിരിച്ചറിഞ്ഞ നേതാവാണ് കെ കരുണാകരൻ എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ  എംപി അനുസ്മരിച്ചു
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സമൂഹത്തിൽ വർഗീയപരമായ ഭിന്നിപ്പ് ഉണ്ടാക്കിയും അധികാരത്തിൽ വന്നു കേരളത്തിൻറെ സമ്പത്ത് കൊള്ളയടിക്കാനും ജനങ്ങളിൽ ഭീതി ഉണ്ടാക്കി ഏകാധിപത്യഭരണമുറപ്പിക്കുക  എന്നതുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം. അതിനെതിരെ ജനാധിപത്യത്തിലും മതേതര സങ്കല്പങ്ങൾക്കും പ്രാമുഖ്യം നൽകുന്ന ഐക്യ ജനാധിപത്യമുന്നണി കെട്ടിപ്പടുത്തത് കെ.കരുണാകരനാണ്. ജനങ്ങളുടെ മനസ്സ് പഠിക്കാനുള്ള പൊതുബോധം ഒരു ഭരണാധികാരിക്ക് ഉണ്ടാകണം. അതില്ലാത്തതാണ് കേരള ഭരണത്തിന്ന് ഇന്നുണ്ടായ ദുരന്തം എന്നും കെ കരുണാകരനെ കുറിച്ച് പഠിക്കാൻ അത്തരക്കാർ തയ്യാറാകണം എന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻറെ നൂറ്റി ആറാം ജന്മദിനത്തിൽ കെ കരുണാകരൻറെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ അധ്യക്ഷത വഹിച്ചു നേതാക്കളായ  കെ.നീലകണ്ഠൻ, പി.എ.അഷ്‌റഫലി, എം.സി.പ്രഭാകരൻ ,കരുൺ താപ്പ,പി.വി.സുരേഷ്, സി.വി.ജയിംസ്, ഗീത കൃഷ്ണൻ,ധന്യാ സുരേഷ് , എം.രാജീവൻ നമ്പ്യാർ, കെ.വി.ഭക്തവത്സലൻ, കെ ഖാലിദ്, എ. വാസുദേവൻ ജവാദ് പുത്തൂർ, ബി.എ.ഇസ്മയിൽ, ശ്യാം പ്രസാദ് മാന്യ, എം പുരുഷോത്തമൻ നായർ, എ ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു

KCN

more recommended stories