കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2024 -25 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍.

കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2024- 25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സേവന, സന്നദ്ധ,കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2024 25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മേലാങ്കോട്ടുള്ള ലയണ്‍ സി. ബാലകൃഷ്ണന്‍ ഹാളില്‍ വച്ച് നടത്തി. സ്ഥാനാരോഹണവും പരിപാടിയുടെ ഉദ്ഘാടനവും ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318-ഇ ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ലയണ്‍ ടൈറ്റസ് തോമസ് എം.ജെ. എഫ് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ ഡോക്ടര്‍ സി. കെ ശ്യാമള അധ്യക്ഷയായി. പുതിയതായി ക്ലബ്ബില്‍ അംഗത്വമെടുത്ത അഡ്വക്കേറ്റ് ശ്രീനിവാസ റാവു, സതീഷ് കുമാര്‍ റെഡ്മീഡിയ എന്നിവരുടെ ഇന്‍ഡക്ഷന്‍ സെറിമണി ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലയണ്‍ കെ. ഗോപി എം. ജെ. എഫ് നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് തൃശ്ശൂര്‍ പ്രാണ അക്കാദമിയുടെ അനുമോദനം നേടിയ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് അംഗവും പ്രശസ്ത വാദ്യകലാകാരനുമായ ലയണ്‍ രഞ്ജുമാരാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സെക്രട്ടറി ലയണ്‍ സി. പി. വി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി. എല്‍. ടി കോഡിനേറ്റര്‍ ലയണ്‍ വി. വേണുഗോപാലന്‍ എം. ജെ. എഫ്, ഡിസ്ട്രിക്ട് സെക്രട്ടറി ലയണ്‍ കെ. സുകുമാരന്‍ നായര്‍ എം..ജെ.എഫ്, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ പി. വി. മധുസൂദനന്‍ എം. ജെ. എഫ്, സോണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ സുകുമാരന്‍ പൂച്ചക്കാട് എം. ജെ. എഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ചാര്‍ട്ടര്‍ മെമ്പര്‍ എന്‍ജിനീയര്‍ എന്‍. ആര്‍. പ്രശാന്ത് എം. ജെ. എഫ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. ലയണ്‍ ഡോക്ടര്‍ യു. കൃഷ്ണകുമാരി പി. എം. ജെ. എഫ് ഫ്‌ലാഗ് സല്യൂട്ടേഷനും മീനാക്ഷി വിനോദ് പ്രാര്‍ത്ഥന ഗീതവും ആലപിച്ചു. വൈസ് പ്രസിഡണ്ട് ലയണ്‍ കൃഷ്ണമൂര്‍ത്തി സ്വാഗതവും ട്രഷറര്‍ സതി എസ് നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

 

KCN

more recommended stories