ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു

 

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡി. സ്‌പേസ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ലൈബ്രറിയുടെ രൂപകല്പനയും വികസനവും: വെല്ലുവിളികളും സാധ്യതയും എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ടി. ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് ആശംസ അര്‍പ്പിച്ചു. ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. പി. സെന്തില്‍ കുമാരന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ് കെ.വി. ശ്രുതി നന്ദിയും പറഞ്ഞു. ജലന്ധര്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. ഡി.ബി. ത്രിപാഠി മുഖ്യപ്രഭാഷണം നടത്തി. സമാപന പരിപാടി രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ലൈബ്രേറിയന്‍ അമ്മാജി രജിത സംസാരിച്ചു. ലൈബ്രറി പ്രൊഫഷണല്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories