കമ്പാര്‍ എല്‍ പി സ്‌കൂള്‍ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു

 

കാസര്‍ഗോഡ്: കമ്പാര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ 2024 25 വര്‍ഷത്തെ അധ്യാപക രക്ഷകര്‍തൃ സമിതിയുടെ വാര്‍ഷിക പൊതുയോഗം4/7/2024 ല്‍ നടന്നു. ഹാരിസ് കമ്പാര്‍ പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക രമ്യ വി ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ അധ്യാപകരായ ശ്രീലത, വിദ്യാലക്ഷ്മി, ലിഷ അന്നക്കുട്ടി രക്ഷകര്‍ത്തൃ പ്രതിനിധികളായ പ്രഭാകര കാരന്ദ് ജയപ്രകാശ് ആചാര്യ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. യോഗത്തില്‍ പ്രധാനാദ്ധ്യാപകന്‍ അമ്മു മാസ്റ്റര്‍ സ്വാഗതവും കൃതജ്ഞത സമീറ ടീച്ചറും പ്രകാശിപ്പിച്ചു.

അധ്യാപക രക്ഷകര്‍ത്ത സമിതിയുടെ പുതിയ ഭാരവാഹികളായി ഹാരിസ് ( പ്രസിഡന്റ് ) പ്രഭാകര കാരന്ത് ( വൈസ് പ്രസിഡന്റ്), പൂര്‍ണിമ (മദര്‍ പി ടി എ പ്രസിഡന്റ്), ഫസീല (മദര്‍ ജഠഅ വൈസ് പ്രസിഡന്റ്), മുജീബ് കമ്പാര്‍ (എസ്.എം.സി. ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു.

KCN

more recommended stories