സുല്‍ത്താന്‍ സ്മരണ : ബഷീര്‍ കഥാപാത്രങ്ങള്‍ അരങ്ങിലെത്തി

മലയാള സാഹിത്യത്തിലെ കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും കൃതികളെയും ആഴത്തില്‍ അറിയാന്‍ സുല്‍ത്താന്‍ സ്മരണയെന്ന പേരില്‍ ജി.എച്ച് എസ് പുല്ലൂര്‍ ഇരിയ വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികള്‍ക്ക് അവസരമൊരുക്കി. ബഷീര്‍ അനുസ്മരണം,
ബഷീര്‍ പുസ്തകളുടെ പ്രദര്‍ശനം , ബഷീര്‍ ദ മാന്‍ ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടന്നു. തുടര്‍ന്ന് ബഷീര്‍ കഥാ പ്രപഞ്ചത്തിലെ നിരവധി കഥാപാത്രങ്ങള്‍ അരങ്ങിലെത്തി. ബാല്യകാലസഖിയിലെ പാത്തുമ്മ ആടുമായി വന്ന് സ്വയം പരിചയപ്പെടുത്തി. ചാരുകസേരയില്‍ സോജ രാജകുമാരി കേട്ട് ആലോചനയിലാണ്ടിരുന്ന ബഷീറിനു സമീപത്തേക്ക് സുഹറ , നാരായണി, സാറാമ്മ , കേശവന്‍ നായര്‍, സൈനബയും മുസ്തഫയും ജമീല ബീവി, ഭാര്‍ഗ്ഗവി, കുഞ്ഞിപ്പാത്തു , കുഞ്ഞിത്താച്ചുമ്മ തുടങ്ങി പ്രധാന കഥാപാത്രങ്ങള്‍ അരങ്ങിലെത്തി കുട്ടികളോട് സംവദിച്ചു. ബഷീറിന്റെ രചനകള്‍ക്ക് തണല്‍ വിരിച്ച കാഥാമരം മാംഗോ സ്റ്റീന്‍ മരത്തൈ ബഷീറിന്റെയും കഥാപാത്രങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ എം വിദ്യാലയ മുറ്റത്ത് നട്ടുപിടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ് വി, വിദ്യാരംഗം കണ്‍വീനര്‍ വിനീത എ , ധന്യ കെ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

KCN

more recommended stories