എരിയാല്‍ : എരിയാലില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, മതേതരത്വം നില നിര്‍ത്തുന്നതിനും
നാടിന്റെ വികസനത്തിനും യു ഡി എഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ വിജയം അനിവാര്യമാണെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു
യു ഡി എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് ചേരങ്കയ് അധ്യക്ഷത വഹിച്ചു, കണ്‍വീനര്‍ അന്‍വര്‍ ചേരങ്കയ് സ്വാഗതം പറഞ്ഞു,
മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, യു ഡി എഫ് കാസറഗോഡ് മണ്ഡലം കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി, അഷ്റഫ് എടനീര്‍,സഹീര്‍ ആസിഫ്, അഡ്വ. ഫൈസല്‍, കെ ബി കുഞ്ഞാമു ഹാജി, എ എ ജലീല്‍, സിദ്ദിഖ് ബേക്കല്‍, എം എ നജീബ്, പി എം കബീര്‍, എ കെ ഷാഫി, നൂറുദ്ധീന്‍ കോട്ടക്കുന്ന് മുഹമ്മദ് കുന്നില്‍, അസീസ്, കെ ബി അഷ്റഫ്, കരീം ചൗക്കി , ജവാദ് പുത്തൂര്‍, അന്‍സാഫ് കുന്നില്‍, ആബിദ് എടച്ചേരി, എ പി ജാഫര്‍, റഹ്‌മാന്‍ തൊട്ടാന്‍, ഖലീല്‍ സിലോണ്‍, ഷെഫീഖ് പീബീസ്, മൂസാ ബാസിത്, ഇര്‍ഫാന്‍ കുന്നില്‍, ഷാഹില ഇമ്തിയാസ്, സമീന സിദ്ദിഖ് ബേക്കല്‍, മുഹമ്മദ് അലി, ലത്തീഫ്,
ജമാല്‍ ബള്ളൂര്‍,ധര്‍മ്മപാലന്‍ അമീര്‍ കോട്ടക്കുന്ന്,അറഫാത് കമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു




