‘നാറ്റോ വെറും കടലാസ് പുലി’; സഖ്യം വിടുമെന്ന സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

‘നാറ്റോ വെറും കടലാസ് പുലി’; സഖ്യം വിടുമെന്ന സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

ലണ്ടന്‍: ഇറാന് എതിരെയുള്ള യുഎസ് സൈനിക നീക്കങ്ങളില്‍ പിന്തുണ നല്‍കാത്ത സഖ്യകക്ഷികളോടുള്ള നീരസം പ്രകടമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുഎസ് നാറ്റോ സഖ്യം ഉപക്ഷേിക്കുന്ന കാര്യം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാറ്റോയുടെ വിശ്വാസ്യതയില്‍ ദീര്‍ഘകാലമായി സംശയമുണ്ടായിരുന്നതായും വെറും കടലാസ് പുലിയായ ഈ സഖ്യത്തില്‍ നിന്ന് പുറത്തുകടക്കേണ്ട കാര്യം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചെന്നും ട്രംപ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാറ്റോ ഒരു സ്വാധീനവും തനിക്കുണ്ടാക്കിയിട്ടില്ല. അവര്‍ വെറും കടലാസ് പുലിയാണെന്ന് തനിക്ക് അറിയാം. ഇക്കാര്യം പുടിനും അറിയാമെന്നതാണ് സത്യമെന്നും ട്രംപ് തുറന്നടിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാന എണ്ണ ഗതാഗതപാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസിന്റെ ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ സഖ്യം വിടുമെന്ന സൂചന നല്‍കി ട്രംപ് രംഗത്തെത്തിയത്.

Scroll to Top