ശ്രദ്ധേയമായി കെ.ഇ.എ- മെട്രോ മെഡിക്കല്‍ സെമിനാര്‍

കുവൈത്ത് സിറ്റി : ലോക സ്തനാര്‍ബുദ നിവാരണ മാസാചരണത്തിന്റെ ഭാഗമായും, അതോടൊപ്പം കുവൈത്തില്‍ ഹ്യദയ സംബന്ധമായ രോഗം കാരണം കൂടി വരുന്ന മരണ സഖ്യ, ഈ രണ്ട് പ്രധാന ബ്രെസ്റ്റ് ക്യാന്‍സര്‍, കാര്‍ഡിയോളജി എന്നീ വിഷയത്തി, കെഇഎ കാസറഗോഡ് ജില്ലാ അസോസ്സിയെഷന്‍ – മെട്രൊ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച്, ഫര്‍വാനിയ ദജീജിലുള്ള മെട്രോ കോര്‍പ്പറേറ്റ് ഹാളില്‍ വെച്ച് ബോധവല്‍കരണ മെഡിക്കല്‍ സെമിനാര്‍ നടത്തി

പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ചിന്റെ അധ്യക്ഷതയില്‍ കെഇഎ മുന്‍ ചീഫ് പാട്രണ്‍ സത്താര്‍ കുന്നില്‍ ഉത്ഘാടനം ചെയ്തു. സ്ഥാനാര്‍ബുദത്തെ കുറച്ച് ഡോക്ടര്‍. അഖില പ്രസന്നയും, കാര്‍ഡിയോളജിയെ കുറിച്ച് ഡോക്ടര്‍ ഉത്തരയും ക്ലാസ്സെടുത്തു. മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ഡെവലപ്പ്‌മെന്റ് ബിസ്സിനെസ്സ് മാനേജര്‍ ഫൈസല്‍ ഹംസ, കോര്‍പറേറ്റിവ് മാര്‍ക്കറ്റിംഗ് ഹെഡ് ബഷീര്‍ ബാത്ത, കെഇഎ ഓര്‍ഗ്ഗ. സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സംസാരിച്ചു. ജന. സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറര്‍ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Scroll to Top