ഇരിയപ്പാടി സ്വദേശി ജാബിര്‍ കെ എം, നെക്രജെ സ്വദേശി മുഹമ്മദ് ആസിഫ് പി എ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാബിറിനെ വിദ്യാനഗര്‍ പൊലീസും ആസിഫിനെ ബദിയടുക്ക പൊലീസുമാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇതോടെ ജില്ലയില്‍ ഇത്തരത്തില്‍ പിടിയിലായവരുടെ എണ്ണം 11 ആയി.
കാസര്‍കോട് പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം രണ്ടുപേരെക്കൂടി കരുതല്‍തടങ്കലിലാക്കി പോലീസ്




