യൂത്ത് അലേര്‍ട്ട്ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍ :മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് അലേര്‍ട്ട്
ലോഗോ പ്രകാശനം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രെഷറര്‍ പി എം കബീര്‍ കമ്പാര്‍ നിര്‍വഹിച്ചു,

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു,
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുജീബ് കമ്പാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ദിഖ് ബദര്‍ നഗര്‍, അഡ്വ : സാബിത്ത്, ശറഫുദ്ധീന്‍ കോട്ടക്കുന്ന്, അബ്‌നാസ് കുന്നില്‍, അസ്‌കര്‍ പടിഞ്ഞാര്‍,ജുനൈദ് കമ്പാര്‍
അനീസ് ചൗക്കി, മുസ്ലിം യൂത്ത് ലീഗ് മുന്‍ മണ്ഡലം ട്രെഷറര്‍മാരായ സലീം അക്കര, സിറാജ് മൂപ്പ, റഷീദ് ചായിത്തോട്ടം, അഫ്രാസ് പി എച്ച്, സത്താര്‍ ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top