17-ാം വാര്‍ഡ് ലീഗ് സഭഒക്ടോബര്‍ 30 ന്. പ്രചരണാര്‍ത്ഥം തെരുവ് വിളക്കുകള്‍ സമ്മാനിച്ച് എം എസ് എഫ് ഹരിത പ്രവര്‍ത്തകര്‍.

മൊഗ്രാല്‍ പുത്തൂര്‍ :
17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ( മൊഗ്രാല്‍ പുത്തൂര്‍ വാര്‍ഡ് ) ലീഗ് സഭ
30 – 10 – 25 വ്യാഴാഴ്ച്ച 2 മണി മുതല്‍ പി എച്ച് അബ്ബാസ് ഹാജി നഗറില്‍ വെച്ച് ( അഡ്രസ്സ് വില്ല ) നടക്കും.ഇതിന്റെ പ്രചരണാര്‍ത്ഥം കുന്നിലെ എം എസ് എഫ് ഹരിത പ്രവര്‍ത്തകര്‍ തെരുവ് വിളക്കുകള്‍ സമ്മാനിച്ചു.ഹിദായ ഫാത്തിമ, തസ്ലീമ, നുഹ, ഹിബ, ഷെരീഫ, കെ ബി നിദ എന്നിവര്‍ ചേര്‍ന്ന് കെ ബി അഷ്റഫ്, മാഹിന്‍ കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍, പി എച്ച് അഫ്‌റാസ് എന്നിവര്‍ക്ക് കൈമാറി. വനിതാ സംഗമം, കുട്ടികള്‍ക്ക് വിവിധ പരിപാടികള്‍, കലാവിരുന്ന്. അനുമോദന പരിപാടി, ചായ സല്‍ക്കാരം, സര്‍പ്രൈസ് ഗിഫ്റ്റ്, സ്‌നേഹാദരം
തുടങ്ങിയവ നടക്കും.
കളിയും ചിരിയും കഥ പറച്ചിലും, ചായ സല്‍ക്കാരവും,
സമ്മാനങ്ങളുമായി പരിപാടി വേറിട്ടതാക്കും. ലീഗ് സഭയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ – മണ്ഡലം – പഞ്ചായത്ത് – വാര്‍ഡ് തല നേതാക്കള്‍ സംബന്ധിക്കും.

Scroll to Top