കാസര്‍കോട്: പി.എം.ശ്രീ പദ്ധതി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് പട്ടില്‍ പൊതിഞ്ഞ പാഷാണമാണെന്നും വിദ്യാര്‍ത്ഥി സമൂഹത്തെയും വിദ്യാഭ്യാസരംഗത്തെയും ലക്ഷ്യമിട്ട് സംഘപരിവാറിന്റെ ഹിജന്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള നീക്കമാണെന്നും എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
വിദ്യാഭ്യാസരംഗത്തെ കാവി വത്കരണ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെ പന്തയം വെക്കുന്ന രാഷ്ട്രീയ കളികള്‍ക്ക് ഒരു നിലക്കും കൂട്ട് നില്‍ക്കില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് സൈഫുദ്ധീന്‍ തങ്ങള്‍ കുന്നുംകൈ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. ജാബിര്‍ തങ്കയം, അസറുദ്ധീന്‍ മണിയനോടി, സലാം ബെളിഞ്ചം, ഷഹീദ റാഷിദ്, ഷാനിഫ് നെല്ലിക്കട്ടെ, അല്‍ത്താഫ് പൊവ്വല്‍, ശിഹാബ് പുണ്ടൂര്‍, ഷാനിദ് പടന്ന, അശ്രീഫ ജാബിര്‍, യുസുഫ് ദാരിമി, മുനവ്വിര്‍ കാലൂരാവി, നാഫി ചാല, അയാസ് നമ്പ്യാര്‍കൊച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.




