മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനം: യുവജന റാലിക്കുള്ള പ്രതിനിധി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ചൂരി: മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യുവജന റാലിക്കായുള്ള പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായി. ചൂരിയിലെ സ്വാഗതസംഘം ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.എം. ഇഖ്ബാല്‍ ശാഖാ പ്രസിഡന്റ് നവാസ് റോയല്‍ ഗോള്‍ഡിനെ പ്രതിനിധിയായി ചേര്‍ത്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷിയാബ് പാറക്കട്ട അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി സ്വാഗതം പറഞ്ഞു. ബാസില്‍ ചൂരി, ഹനീഫ് ഇസ്സത്ത് നഗര്‍, സൈനു ചൂരി, മുനീര്‍ ചൂരി എന്നിവര്‍ സംസാരിച്ചു. നവംബര്‍ 2, 3, 4 തീയതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ രണ്ടിന് വൈകുന്നേരം യുവജന റാലിയും, നാലിന് പൊതുസമ്മേളനവും നടക്കും.

Scroll to Top