ഇന്ത്യന്‍ ഫാര്‍മ ക്രിക്കറ്റ് ലീഗ് 2025 ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാര്‍മ ക്രിക്കറ്റ് ലീഗ് 2025-ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്സി പ്രകാശനം ബിന്‍ ഒമ്രാന്‍ അരീഫ് റെസിഡന്‍സില്‍ വച്ച് നടന്നു.

ലീഗില്‍ പങ്കെടുക്കുന്ന സണ്‍റൈസേഴ്‌സ് ഹിലാല്‍, വാക്ര സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബിന്‍ ഒമ്രാന്‍, മാര്‍ക്കിയ നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ജഴ്സികളാണ് ചടങ്ങില്‍ പ്രകാശനം ചെയ്തത്.

ജേഴ്സി ലോഞ്ചിംഗില്‍ ടീം ക്യാപ്റ്റന്‍മാരായ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സമീര്‍ കെ. ഐ., ആരിഫ് ബംബ്രാനാ, ഇര്‍ഷാദ് അലി, ഹനീഫ് പേരാല്‍ എന്നിവര്‍ പങ്കെടുത്തു.

ഈ ക്രിക്കറ്റ് ലീഗ് ദോഹയിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് സമൂഹത്തിനിടയില്‍ ആരോഗ്യകരമായ ജീവിതശൈലിയും മാനസിക ഉല്ലാസവും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാകുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ പ്രകടിപ്പിച്ചത്

Scroll to Top