മൊഗ്രാല്‍.മൊഗ്രാല്‍ സ്‌കൂള്‍ മൈതാനവും, തുറന്നിട്ടിരിക്കുന്ന പവലിയന്‍ കെട്ടിടവും നായക്കൂട്ടങ്ങളുടെ സുഖവാസ കേന്ദ്രം. പവലിയന്‍ കെട്ടിടത്തിനുള്ളില്‍ നായ്ക്കള്‍ പെറ്റു പെരുകുകയാണ്.ഇവ കൂട്ടത്തോടെ മൈതാനത്തിറങ്ങുന്നു. ഇത് സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായിട്ടുണ്ട്.
മൊഗ്രാല്‍ ടൗണിലുമുണ്ട് നായ്ക്കൂട്ടങ്ങളുടെ ശല്യം. സര്‍വീസ് റോഡിലാണ് കിടപ്പ്.ഇവിടെ തമ്പടിച്ച് കിടക്കുന്ന നായ്ക്കൂട്ടങ്ങള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് നേരെ ചാടി വീഴുന്നതും, നിയന്ത്രണം തെറ്റി ഇരുചക്ര വാഹനക്കാര്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്.പലപ്പോഴും നായ്ക്കൂട്ടങ്ങള്‍ റോഡില്‍ കിടക്കുന്നതിനാല്‍ ഗതാഗത തടസ്സത്തിനും കാരണമാവുന്നുണ്ട്. ഇതുവഴിയുള്ള കാല്‍നടയാത്രക്കാര്‍ക്കും,സ്‌കൂള്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും നായ്കൂട്ടങ്ങള്‍ ശല്യമായി മാറിയിട്ടുണ്ട്. കാല്‍നടയാത്രക്കാരായ സ്ത്രീകളാണ് പലപ്പോഴും നായ്ക്കൂട്ടങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. സ്ത്രീകള്‍ക്ക് ഓടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പലപ്പോഴും നായ്ക്കൂട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയാണ് ചാടി വീഴുന്നത്.ആക്രമണം തടയാനും സ്ത്രീകള്‍ക്കാവുന്നില്ല. ചെറിയ കുട്ടികളുടെയും അവസ്ഥ ഇതുതന്നെ. നാട്ടുകാരാണ് പലപ്പോഴും ഇടപെട്ട് നായ്ക്കളെ അടിച്ചോടിക്കുന്നത്.
ആര്‍ക്കെങ്കിലും നായയുടെ കടിയേറ്റാല്‍ മാത്രം നായ ശല്യം വാര്‍ത്തയാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.പിന്നെ അധികൃതരുടെ കുറെ ഇടപെടലുകളും, പദ്ധതികളും.ഒന്നിനും ആയുസ്സ് ഉണ്ടാവുന്നില്ല. നായ ശല്യം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.നായ ശല്യം തടയാനുള്ള പദ്ധതികളൊന്നും പ്രാബല്യത്തില്‍ വരുന്നുമില്ല.വന്ധ്യംക രണം,എബിസി പദ്ധതികളൊക്കെ പാതിവഴിയിലുമാണ്. ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ പോലുമില്ലാത്ത അവസ്ഥയാണുള്ളത്.
നായ ശല്യം പരിഹരിക്കാന്‍ ഇതുവരെ ശാശ്വതമായ പരിഹാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും’പൂച്ചയ്ക്കാരു മണികെട്ടും”എന്നത് തര്‍ക്ക വിഷയമാണ്.ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളൊക്കെ നായ വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.സര്‍ക്കാര്‍ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,പോലീസ് സ്റ്റേഷനുകള്‍ ഇവിടങ്ങളിലൊക്കെ പൊതുജനങ്ങളെ സ്വീകരിക്കാനെത്തുന്നത് നായ്ക്കൂട്ടങ്ങളുടെ ശല്യത്തോടെയാണ്.നടപടി സ്വീകരിക്കേണ്ട അതികൃതര്‍ക്കാകട്ടെ മിണ്ടാട്ടവുമില്ല.
ഫോട്ടോ: മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്തെനായ്ക്കൂട്ടം.