കാസറഗോഡ്: കിംസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ആപിസ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026 അധ്യയന വര്‍ഷത്തേക്കുള്ള സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പില്‍ ഫാത്തിമത് ജുമാന അസിന്‍ ചെയര്‍പേഴ്‌സണായും, മുഹമ്മദ് ഷിജാല്‍ വൈസ് ചെയര്‍മാനായും, അബ്ദുല്‍ ഷാഹിദ് സെക്രട്ടറിയായും, ഖദീജത്ത് ഫര്‍ഹാന ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം കോഓര്‍ഡിനേറ്ററായി ഉസ്മാനുല്‍ മുസമ്മില്‍ ചുമതലയേറ്റു.
എഡിറ്റോറിയല്‍ വിഭാഗത്തില്‍ ആയിഷത്ത് ഹസീന, ഫാത്തിമത് സിയ, ഷൈഖ് തസീന്‍ ബാനു എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ക്ലാസ് പ്രതിനിധികളായി 1-ാം വര്‍ഷ ബി.വോക് വിദ്യാര്‍ത്ഥിനി റാഹില ബീവി, 2-ാം വര്‍ഷ വിദ്യാര്‍ത്ഥിനി റുഖിയത്ത് മാര്‍ഷീന, 3-ാം വര്‍ഷ വിദ്യാര്‍ത്ഥിനി സൈനബത്ത് നസീദ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ അബൂയാസര്‍ കെ പി, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വി രാജീവന്‍, പ്രിന്‍സിപ്പാള്‍ ഖദീജത്ത് സൗജാന എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സംസാരിച്ചു.




