Home Kerala സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അനധികൃത അവധി നടപടിക്കൊരുങ്ങി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അനധികൃത അവധി നടപടിക്കൊരുങ്ങി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

by KCN CHANNEL
0 comment

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അനധികൃത അവധിയില്‍ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. 2016 മുതല്‍ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കര്‍ശന നടപടി ഉണ്ടാകുമെന്നും കൂടുതല്‍ ആളുകള്‍ പുറത്താക്കപ്പെടുന്ന ഘട്ടം ആയിരിക്കാം ഇതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് ് പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നഴ്‌സിംഗ് ഓഫീസര്‍, നേഴ്‌സിങ് ഓഫീസര്‍ ഗ്രേഡ് വണ്‍ തസ്തികകളില്‍ – അനധികൃത അവധിയിലുള്ളവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിക്കാണ് വകുപ്പ് ഒരുങ്ങുന്നത്. അവധിയിലുള്ള 84 പേരുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി. പേര് , ജോലി ചെയ്തിരുന്ന സ്ഥാപനം, എന്നു മുതലായിരുന്നു അവധി തുടങ്ങിയ കാര്യങ്ങളാണ് പട്ടികയായി പ്രസിദ്ധീകരിച്ചത്.

You may also like

Leave a Comment