33
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 37 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍പിഴുതാണ് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്‌നും അഞ്ച് റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. ഇന്ത്യക്കായി ബുമ്ര 9 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റെടുത്തു.