കാസര്‍ഗോഡ് ചെങ്കളയില്‍ കമ്പി കയറ്റിയ ചരക്ക് ലോറി ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.ചെങ്കള സിറ്റിസണ്‍ നഗറിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ചെമ്മനാട് സ്വദേശിയും അണങ്കൂര്‍ കൊല്ലമ്പാടിയില്‍ താമസക്കാരനുമായ ബി മുഹമ്മദ് അഷറഷ്(56) ആണ് മരിച്ചത്.
കെ എല്‍ 14 എല്‍ 3005 നമ്പര്‍ എയ്ച്ചര്‍ ലോറിയില്‍ കമ്പി ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുമായി യാത്ര ചെയ്തിരുന്നപ്പോള്‍ ചരക്ക ചരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറായ അഷറഫ് വാഹനം നിര്‍ത്തി ശരിയാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുമ്പുകമ്പികള്‍ കയറ്റിയ വാഹനവും ഡ്രൈവറുടെ മേല്‍ വീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്അഷറഫ് സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കാസര്‍ഗോഡ് ചെങ്കളയില്‍ കമ്പി കയറ്റിയ ചരക്ക് ലോറി ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.




