തൃശ്ശൂര്‍: തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍) ആണ് മരിച്ചത്. 63 വയസ്സായിരുന്നു. വാണിയംപാറ ഇകെഎംയുപി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വോട്ട് ചെയ്ത് ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം; പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു




