ഓള്‍ റൗണ്ട് മികവിലൂടെ രെഹാന്‍ സ്‌പോര്‍ട്‌സ് ലൈന്‍ നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍… 19 വയസ്സില്‍ താഴെ ഉള്ള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് രെഹാന്‍ നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കണ്ണുരിനെതിരെ വെടികേട്ടു സെഞ്ച്വറി നേടിയ രെഹാന്‍ ഇപ്രാവശ്യം കണ്ണൂരിനെതിരെ അഞ്ചുപടകൂറ്റന്‍ സിക്‌സറുകള്‍ എട്ടു ഫോറുകളും അടങ്ങിയ 84 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. മൊത്തം ടൂര്‍ണമെന്റില്‍ 12 വിക്കറ്റുകള്‍ ആണ് രെഹാന്‍ ബോളിങ്ങിലൂടെ കരസ്ഥമാക്കിയത്. മലപ്പുറത്തിനെതിരെ കോഴിക്കോട് നെതിരെ വയനാടിനെതിരെ രെഹാന്‍ വളരെ മികച്ച ഓള്‍ റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. ഏപ്രില്‍ എട്ടാം തീയതി കാസര്‍ഗോഡ് മന്യ കെ സി എ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന അണ്ടര്‍ 23 വാം അപ്പ് മാച്ചില്‍ 101 പന്തില്‍ നിന്നും 151 റണ്‍സ് ആണ് രെഹാന്‍ നേടിയത്. ഈ സീസണിലെ രഹാന്റെ അഞ്ചാം സെഞ്ചുറി ആണിത്. 15 ഫോറുകളും 8 സിക്‌സറുകളും അടങ്ങിയതാണ് രഹാന്റെ 151 എന്ന സ്‌കോര്‍. രഹാന കൂടാതെ മുഹമ്മദ് ഫസല്‍ ഖൈസ് നോര്‍ത്ത് സോണ്‍ ടീമില്‍ ഇടം നേടി.
ഓള്‍ റൗണ്ട് മികവിലൂടെ രെഹാന്‍ സ്‌പോര്‍ട്‌സ് ലൈന്‍ നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍




