കാസറഗോഡ് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരതാ മിഷന്റെ ബ്രെയില്‍ സാക്ഷരതാ പഠിതാക്കള്‍ക്കും , കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്കും ഇലക്ടറല്‍ ലിറ്ററസി ക്ലാസ് കാസറഗോഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു ഉദ്ഘാടനം ചെയ്തു .
സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു .
‘സ്വീപ് ‘ ജില്ലാ നോഡല്‍ ഓഫീസര്‍ രതീഷ് പീലിക്കോട് ക്ലാസ് നയിച്ചു .
കാസറഗോഡ് ജില്ലാ ഐടി/ ഷോപ്‌സ് വെല്‍ഫയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം വോട്ടര്‍ പ്രതിഞ്ജ ക്ക് നേതൃത്വം നല്കി .
കാസറഗോഡ് ഗവഃ ബ്ലൈന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി ഓമന , പി.ടി എ വൈസ് പ്രസിഡന്റ് സി എ ഫസലുദ്ധീന്‍ , കാസറഗോഡ് ജില്ലാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് വൈസ് പ്രസിഡന്റ് കെ. ദിലീപ് , ബ്രെയില്‍ സാക്ഷരതാ പദ്ധതി അംഗം എം ഉമേശന്‍ , കൊടുങ്ങല്ലൂര്‍ ഗവഃ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ. കെ അനീഷ് , പയ്യന്നൂര്‍ കോളേജ് അദ്ധ്യാപകന്‍ പ്രെഫ . കെ പി മണി , കെ. ഭാസ്‌ക്കരന്‍, എം കെ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു .
പ്രേരക് എ തങ്കമണി സ്വാഗതവും , ദേവി കിരണ്‍ നന്ദിയും പറഞ്ഞു .




