Thursday, November 21, 2024
Home Kasaragod ചേരി തിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍

ചേരി തിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍

by KCN CHANNEL
0 comment

വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത് കുമ്പള ടൗണില്‍ തുടര്‍ക്കഥയാവുന്നു. രക്ഷിതാക്കള്‍ക്കിടയില്‍ സംഭവം വലിയ ആശങ്കയാണ്സൃഷ്ടിക്കുന്നത്

റാഗിംഗ്ങ്ങിൽ നിന്ന് വഴിമാറി വിദ്യാർത്ഥികൾ സംഘട്ടണത്തിൽ ഏർപ്പെടുന്നത് പിടിഎയ്ക്കും, പോലീസിനും പുതിയ തലവേദന.

കുമ്പള. ചേരിതിരിഞ്ഞുള്ള വിദ്യാർത്ഥികളുടെ അടി കുമ്പള ടൗണിൽ തുടർക്കഥയാവുന്നത് പിടിഎയ്ക്കും, പോലീസിനും തലവേദനയാവുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി ഇതുതന്നെയാണ് സ്ഥിതി.നാട്ടുകാരും രക്ഷിതാക്കളും നോക്കിനിൽക്കെ തന്നെയാണ് വിദ്യാർത്ഥികൾ സംഘട്ടനത്തിൽ ഏർപ്പെടുന്നത്.

അദ്ധ്യായന വർഷാരംഭത്തിൽ റാഗിംങ്ങിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ സ്കൂളിന് പുറത്ത് സംഘട്ടനത്തിൽ ഏർപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

സംഭവങ്ങളൊക്കെ സ്കൂൾ കമ്പൗണ്ടിന് പുറത്തായതിനാൽ ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന നിലപാടാണ് പിടിഎ എസ്എംസിയും എടുക്കുന്നത്.എന്നിട്ടും തുടരെയുണ്ടാകുന്ന സംഘർഷാവസ്ഥ നാട്ടുകാരും, വ്യാപാരികളും പിടിഎ യെ വിളിച്ചറിയിക്കുന്നതിനാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു കൂട്ടി മക്കളുടെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുന്നുമുണ്ട്.

പോലീസിന് ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ട്. എസ്എസ്എൽസി, പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികളാണ് ഇത്തരത്തിൽ സംഘർഷത്തിൽ ഏർപ്പെടുന്നത് എന്നതുതന്നെയാണ് പോലീസിന്റെ വലിയ ഇടപെടലുകൾ ഉണ്ടാകാത്തത്. ടൗണിൽ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ “ജുവനൈ ൽ ”പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കാനാണ് പോലീസ് ആലോചിക്കുന്നത്. എന്നാൽ ഇതിന് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകൾ തടസ്സമാകുന്നുവെന്നും പോലീസ് ചൂണ്ടിക്കാണിക്കപ്പെടു ന്നുമുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയാണ് കുമ്പള ടൗണിൽ 2 സ്കൂളുകളിലെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതുമൂലം ടൗണിൽ അരമണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ടൗണിലെ വ്യാപാരികളും,,ഓട്ടോ ഡ്രൈവർമാരും ഇടപെട്ടിട്ടും പിരിഞ്ഞു പോകാൻ വിദ്യാർഥികൾ കൂട്ടാക്കിയില്ല.പിന്നീട് പോലീസ് എത്തിയാണ് വിരട്ടിയോടിച്ചത്. സമാനമായ സംഭവം നേരത്തെ ഉപ്പളയിലും, മൊഗ്രാലിലും, കാസറഗോഡ് ബിസി റോഡിലും റിപ്പോർട്ട് ചെയ്തിരുന്നു.

പലപ്പോഴും പെൺകുട്ടികളെ ചൊല്ലിയാണ് വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് അടിയുണ്ടാക്കുന്നത്. സ്കൂൾ പരിസരത്ത് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ എത്തുന്നത് ചോദ്യം ചെയ്യുന്നതാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്.കലോത്സവങ്ങളിൽ ഇപ്പോൾ “കൂട്ടത്തല്ല് ”ട്രെൻഡാ യി മാറിയിട്ടുണ്ട്.ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. ഈ മാസം അവസാനം വരെ വിവിധ സ്കൂളുകളിലായി കലോത്സവങ്ങൾ നടക്കാനുമുണ്ട്. സ്കൂൾ അധികൃതരാകട്ടെ പോലീസ് നിരീക്ഷണം ആവശ്യപ്പെടുന്നുമുണ്ട്.

You may also like

Leave a Comment