കാസറഗോഡ് : ചെന്നൈയില്‍ നടന്ന 49-ാമത് സൗത്ത് ഇന്ത്യ റാലിയില്‍ കളത്തിലിറങ്ങിയതോടെ 350-ാം റാലി എന്ന ചരിത്രനേട്ടത്തിലേക്ക് കടന്ന മൂസാ ഷരീഫിന് വീണ്ടും മികച്ച നേട്ടം.
ഞായറാഴ്ച മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച ഏഷ്യന്‍ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് കൂടിയായ സൗത്ത് ഇന്ത്യ റാലിയില്‍ മൂസാ ഷരീഫ്- ഹൈദരാബാദിലെ ജീത് ജഭഖ സഖ്യം ഓവറോള്‍ രണ്ടാം സ്ഥാനം നേടി.ഏഷ്യന്‍ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരം ഓഗസ്റ്റ് 7 മുതല്‍ 9 വരെ ഇന്തോനേഷ്യയിലും അവസാന റൗണ്ട് മത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ ചൈനയിലും അരങ്ങേറും. നിലവില്‍ പോയിന്റ് നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സഖ്യം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ റാലി പ്രേമികള്‍.
ദേശീയ- അന്താരാഷ്ട്ര മത്സരങ്ങളില്‍ 350-ാമത്തെ റാലിയില്‍ പങ്കെടുത്ത് അപൂര്‍വ്വ നേട്ടം കൈവരിച്ച മൂസ ഷരീഫിനെ മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഉപഹാരം സമ്മാനിച്ച് ആദരിച്ചു.




