വിനോദസഞ്ചാര വികസനത്തില്‍ നാഴികക്കല്ലായി ഉത്തര മലബാര്‍ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍
ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നിയമസഭാ സ്പീക്കര്‍ ജലോത്സവം ഫ്‌ലാഗ് ഓഫ് ചെയ്തു.മലബാറിന്റെ വിനോദസഞ്ചാര വികസനത്തില്‍ നാഴികക്കല്ലായി ഉത്തര മലബാര്‍ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍,
സബ് കലക്ടര്‍ പ്രതീക്ജയിന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവന്‍, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മുഹമ്മദ് അസ്ലം, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹനന്‍, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് എം ശാന്ത, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ സുധാകരന്‍, പി കെ ഫൈസല്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ടി സി എ റഹ്‌മാന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ , പി പി രാജു, കരിം ചന്തേര, ജെറ്റോ ജോസഫ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം ഹമീദ് ഹാജി, സണ്ണി അരമന, വി വി കൃഷ്ണന്‍, സുരേഷ്പുതിയേടത്ത് , സി വി സുരേഷ്, ആന്റക്‌സ് ജോസഫ്,
മുന്‍ ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, നിലവിലെ ഡിടിപിസിസെക്രട്ടറി ശ്യാം കൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.