മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എന്‍ഡിപി യോഗത്തിന്റെ എസ് എന്‍ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതല്‍ മുനമ്പത്തെ സമര പന്തല്‍ വരെയാണ് എസ്എന്‍ഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്.
മുനമ്പം സമരത്തിന്റെ 36-ാം ദിവസമാണ് എസഎന്‍ഡിപി യോ?ഗം മനുഷ്യച്ചങ്ങല തീര്‍ത്ത് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ശാശ്വത പരിഹാരം ഉണ്ടാകുമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു. തീരദേശ മേഖലയിലെ 600-ഓളം കുടുംബങ്ങളുടെ ചെറുത്തുനില്‍പ്പിന് പിന്തുണയേകുന്നതിന്റെ ഭാ?ഗമായാണ് എസ്എന്‍ഡിപി മനുഷ്യചങ്ങല തീര്‍ക്കുന്നത്. ചങ്ങലയ്ക്ക് ശേഷം ചെറായി ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന സമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.