കേരളവിഷന്‍ ‘കണക്ട് & വിന്‍’ സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള ജില്ലാതല സമ്മാന വിതരണം കാഞ്ഞങ്ങാട് നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ ഏറ്റുവാങ്ങിയത്.
കാഞ്ഞങ്ങാട്:
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കേരളവിഷന്‍ ‘കണക്ട് & വിന്‍’ വിജയികള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ബിഗ് മാളില്‍ നടന്ന ചടങ്ങില്‍ സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു.?കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ജില്ലയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. പദ്ധതിയിലെ പ്രധാന സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടര്‍, കാഞ്ഞങ്ങാട്ടെ കേരളവിഷന്‍ ഓപ്പറേറ്റര്‍ സുഭാഷ് പി.യുടെ ഉപഭോക്താവ് റംഷീന ഏറ്റുവാങ്ങി. പെരിയയിലെ കേരളവിഷന്‍ ഓപ്പറേറ്റര്‍ ടി.വി. പ്രകാശിന്റെ ഉപഭോക്താവ് ദിവ്യ എം. ചടങ്ങില്‍ വെച്ച് ടെലിവിഷന്‍ സമ്മാനമായി സ്വീകരിച്ചു.
(VO – തുടര്‍ച്ച)
രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി കേരളവിഷന്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇ.വി കാര്‍, നൂറോളം ഇലക്ട്രിക് ബൈക്കുകള്‍, ഇരുനൂറോളം ടെലിവിഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുഴുവന്‍ കേരളവിഷന്‍ ഉപഭോക്താക്കളെയും പങ്കെടുപ്പിച്ച് ഓണ്‍ലൈനായാണ് നറുക്കെടുപ്പ് നടത്തുന്നത്. ഇതിനോടകം 15 ഇലക്ട്രിക് ബൈക്ക് വിജയികളെയും അമ്പതോളം ടെലിവിഷന്‍ വിജയികളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ചടങ്ങില്‍ സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് എം. രാജ്‌മോഹന്‍, എക്‌സിക്യൂട്ടീവ് അംഗം ഷുക്കൂര്‍ കോളിക്കര, ജില്ലാ പ്രസിഡന്റ് വി.വി. മനോജ് കുമാര്‍, ട്രഷറര്‍ പി. വിനോദ്, സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, എം.ഡി ടി.വി. മോഹനന്‍, മേഖല സെക്രട്ടറി പ്രകാശ് പി. എന്നിവര്‍ സംസാരിച്ചു. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍ നന്ദിയും പറഞ്ഞു.




