വായനാ വെളിച്ചം വായനാക്കളരി ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂര്‍: ചൂരി ക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാര വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനാ വെളിച്ചം അക്ഷര കളരി പരിപാടിയുടെഔപചാരിക ഉദ്ഘാടനം ഗ്രന്ഥശാല നേതൃസമിതി കണ്‍വീ നര്‍ ശ്രീധരന്‍ പി ഉദ്ഘാടനം ചെയ്തു.. ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡണ്ട് ടി തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. അവധിക്കാലത്ത് കുട്ടികള്‍ പുസ്തകങ്ങള്‍ വായിച്ച് പുസ്തക ആസ്വാദനകുറിപ്പ്, റീഡിങ് തീയേറ്റര്‍, കഥ കവിത, നാടകക്കളരി കൈയെഴുത്ത് മാസിക നാടക കളരി തുടങ്ങിയ വിവിധങ്ങളായ സര്‍ഗ്ഗാത്മകപ്രവര്‍ത്തന ങ്ങള്‍ അവധിക്കാലത്ത് നടക്കും. ചടങ്ങില്‍ ഗ്രന്ഥശാല സംഘം താലൂക്ക് കൗണ്‍സില്‍ അംഗങ്ങളായ സി സന്തോഷ് കുമാര്‍, സദാനന്ദന്‍ പി,വനിതവേദി കണ്‍വീനര്‍ സബ്ന സജി, വായന വെളിച്ചവും കണ്‍വീ നര്‍ ശോഭി മകേഷ്, നമൃത പി.കെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാ ലന്‍ സ്വാഗതവും. ലൈബ്രേറിയനന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു വായനാ വെളിച്ചു മെയ് 20 ന് അവസാനിക്കും മികച്ച വായനക്കാര്‍ക്കാര്‍ 6000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും

Scroll to Top