മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്കാരം ആടുജീവിതം നേടി.
കൊച്ചി: പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്കാരം നേടി മലയാളത്തിന്റെ സ്വന്തം ‘ആടുജീവിതം’. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്കാരമാണ് ബ്ലെസി – പൃഥ്വിരാജ് – എആര്‍ റഹ്മാന് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച ഗാനത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിര്‍ദേശങ്ങളാണ് ‘ആടുജീവിത’ത്തിന് ലഭിച്ചിരുന്നത്.
ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തില്‍ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനായി എ.ആര് റഹ്മാന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു ഗേള്‍ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രല്‍സ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സണ്‍ എന്നിവയാണ് ആടുജീവിതത്തോടു മത്സരിച്ചിരുന്ന മറ്റു ചിത്രങ്ങള്‍.
സോങ്-ഓണ്‍സ്ക്രീന്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ സഞ്ജയ് ലീലാ ബന്‍സാലിയും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ടായിരുന്നു. ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്. സെലീന ഗോമസ്, ഡൈ്വയ്ന്‍ ജോണ്സണ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.