കുടുംബശ്രീ സാധാരണ മനുഷ്യരുടെ ആശ്വാസവാക്ക് – അര്‍ജുന്‍പാണ്ഡ്യന്‍ ഐ എ എസ്

കുടുംബശ്രീ സാധാരണ മനുഷ്യരുടെ ആശ്വാസവാക്ക് – അര്‍ജുന്‍പാണ്ഡ്യന്‍ ഐ എ എസ്

കുടുംബശ്രീ ലോക മാതൃകയായി കേരളത്തില്‍ വളര്‍ന്നു പന്തലിച്ച സ്ത്രീ കൂട്ടായ്മയാണ്.
കുടുംബശ്രീ നടത്തുന്ന എല്ലാ പരിപാടികളും മാതൃകാപരമാണ്.
ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുണ എന്നുമുണ്ടാകും. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാരുടെ യോഗവും സ്വീപ്പ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തുകൊണ്ട് കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, അക്കൗണ്ടന്റ്, കന്നഡ കമ്മ്യൂണിറ്റി മെന്റര്‍, തീരദേശം പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ വളണ്ടിയര്‍ എന്നിവരുടെ സംയുക്ത യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്നു. സിഡിഎസു കളില്‍ കുടുംബശ്രീ സംവിധാനത്തിന് ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ആസൂത്രണവും യോഗത്തില്‍ നടത്തി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തി.
അസിസ്റ്റന്റ് മിഷന്‍ കോഡിനേറ്റര്‍ ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മിഷന്‍ കോഡിനേറ്റര്‍ കെ എം കിഷോര്‍ കുമാര്‍ സ്വാഗതവും ഡി പി എം രേഷ്മ. എം നന്ദിയും പറഞ്ഞു.

സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനം വോട്ടായനം 2026 ജില്ലാ തല റീല്‍സ് മത്സരം, ജില്ലാതല മെഹന്ദി മത്സരം എന്നിവയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം ബഹു ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് വിതരണം ചെയ്തു.
മെഹന്തി ഫെസ്റ്റില്‍ ഉദുമ സിഡിഎസിലെ ഫാത്തിമത്ത് ബിനീഷിയ, ഫാത്തിമത്ത് ഹസ്മിന എന്നിവര്‍ ഒന്നാം സ്ഥാനവും, മഞ്ചേശ്വരം സിഡിഎസിലെ തസ്ലിമ,ഷംന എന്നിവര്‍ രണ്ടാംസ്ഥാനവും ചെങ്കള സിഡിഎസിലെ ഷിബിന്‍ ഷഹാന, ഹനാന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

റീല്‍സ് മത്സരത്തില്‍ കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി ഒന്നാം സ്ഥാനവും അജാനൂര്‍ രണ്ടാം സ്ഥാനവും വലിയപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കന്നഡ മേഖലയ്ക്കുള്ള പ്രത്യേക പുരസ്‌കാരം ആദ്യ മൂന്ന് സ്ഥാനം സ്ഥാനങ്ങള്‍ മഞ്ചേശ്വരം CDS, മീഞ്ച സിഡിഎസ്, മധൂര്‍
ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ പ്രവര്‍ത്തനങ്ങളുടെ അവതരണവും നടത്തി.

Scroll to Top