വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പുതിയ പാക്കേജുകള്‍ സൃഷ്ടിക്കണം – സപ്ലൈകോ നാഷണല്‍ എംപ്ലോയീസ് അസോസിയേഷന്‍

പയ്യന്നൂര്‍: വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പുതിയ പാക്കേജുകള്‍ സൃഷ്ടിക്കണമെന്നും സപ്ലൈകോയില്‍ 2014 ന് ശേഷം സര്‍വീസില്‍ വന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പരിഗണനയിലുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും പയ്യന്നൂരില്‍ നടന്ന സപ്ലൈകോ നാഷണല്‍ എംപ്ലോയീസ് അസോസിയേഷന്‍ ഐ.എന്‍.ടി യു സിപതിനാറാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പെന്‍ഷന്‍ പ്രായം 62 വയസ്സായി ഉയര്‍ത്തുക, താല്‍ക്കാലിക ദിവസ വേതന തൊഴിലാളികളുടെ വേതനം 750 രൂപയാക്കുക, പാക്കിംഗ് തൊഴിലാളികളുടെ വേതനം പായ്ക്കറ്റ് ഒന്നിന് രണ്ട് രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡണ്ട് രാമപുരത്ത് വിജയകുമാര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കണ്ണൂര്‍ഡിസിസി ജനറല്‍ സെക്രട്ടരി എ.പി.നാരായണന്‍ ഉല്‍ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് രാമപുരത്ത് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടരി വി.വി.ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ഡി സി സി ജനറല്‍ സെക്രട്ടരി വി.സി.നാരായണന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജയരാജ്, ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം എന്‍.ഗംഗാധരന്‍, കെ.വി.പവിത്രന്‍, സുരേഷ് കാനായി,കെ.എം.ശ്രീധരന്‍, വി.രതീഷ്, ടി.വി.കുഞ്ഞിരാമന്‍, സുബാഷ് മുഖത്തല, ഏ.ജെ.വിനോദ് ,ആര്‍.പ്രേംനാഥ് ,ഡി.എന്‍.ദിലീപ് കുമാര്‍ അലന്‍ കെ ജോണ്‍എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി രാമപുരത്ത് വിജയകുമാര്‍ (പ്രസി), സുബാഷ് മുഖത്തല ( ജന:സെക്ര), ഡി.എന്‍.ദിലീപ് കുമാര്‍ (ട്രഷറര്‍) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.മറ്റ് ഭാരവാഹികളായി എ.ജെ.വിനോദ് ,പി .പി .ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (വൈസ് :പ്രസി), ആര്‍.പ്രേംനാഥ്, വി.രതീഷ്, വി.സജി, അലന്‍ .കെ .ജോണ്‍ (സെക്രട്ടരിമാര്‍ )സുധ.ടി, സുചിത്ര സി മുനീര്‍കെ എം , രവി എന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Scroll to Top