തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍. പുതിയ പാര്‍ട്ടി രൂപീകരിക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പുതിയ പാര്‍ട്ടിക്ക് ഉടന്‍ രൂപം നല്‍കും. ദേശീയതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസുമായുള്ള സഹകരണം TMC അംഗീകരിക്കുന്നില്ല. ബംഗാള്‍ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകും എന്നവര്‍ അറിയിച്ചു.
അത് കേരളത്തില്‍ നടക്കില്ല. TMC യുമായി ഒരു ബന്ധവും ഇനിയില്ല. സംസ്ഥാന പാര്‍ട്ടിയ്ക്ക് രൂപം നല്‍കും.
മെയ് 15യ്ക്കുള്ളില്‍ പുതിയ പാര്‍ട്ടി വരും. യുഡിഎഫിന് ഒപ്പം നില്‍ക്കും. രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
TMC ചിഹ്നം ബേപ്പൂരില്‍ നല്‍കാത്തത് യുഡിഎഫ് സഹകരണം കാരണം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം വേദി പങ്കിടാന്‍ കഴിയാത്തതുകൊണ്ടാണ് TMC നേതാക്കള്‍ പ്രചാരണത്തിന് വരാത്തതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് സ്ട്രോംഗ് റൂം തുറന്ന സംഭവം, തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ ശ്രമം. അങ്ങേയറ്റം ദുരൂഹതയുണ്ട്. യുഡിഎഫ് നേതാക്കളുമായി സംസാരിച്ചു.ബിജെപി അനുഭാവ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. വിശ്വാസികള്‍ യുഡിഎഫി നൊപ്പം നിന്നു. പിണറായിസത്തിനെതിരെ കേരളം വോട്ട് ചെയ്തുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.




